|
Written by Administrator
|
|
Tuesday, 13 April 2010 11:36 |
ജീവിതമാണ് ഏറ്റവും വലിയ
പ്രബോധന മാര്‍ഗമെന്നു തെളിയിച്
ച പ്രവാചക മാതൃക
പിന്‍പറ്റുകയാണ് മുസ്ലിംകള്‍
ചെയ്യേണ്ടതെന്ന് പ്രശസ്ത മുജാഹിദ്
പണ്ഡിതന്‍ മമ്മുട്ടി മുസ്ലിയാര്‍ (വയനാട്) പറഞ്ഞു. സ്നേഹം കൊണ്ടും
കൊടുത്തുമാണ് ജീവിക്കേണ്ടത് എന്നാണു തിരുനബി പഠിപ്പിച്ചത്.ഭൌതികതയുടെ
ആധിക്യവും അനാചാരങ്ങളുടെ അതിപ്രസരവും കൊണ്ട് പൊറുതി മുട്ടിയ ലോകം നല്ല
മുസ്ലികളെ തേടുകയാണ്.
സാമ്പത്തിക സാമുഹ്യ തലങ്ങളിലെ ഇസ്ലാമിലെ നിയമങ്ങള്‍
ലോകം നടപ്പാക്കി കൊണ്ടിരിക്കുന്നു. എന്നാല്‍ പൌരോഹിത്യം വൈയക്തിക
തലത്തില്‍ നാമാവശേഷമായി കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍ പൊലിപ്പിച്ചു
കാട്ടി അവയെ നിലനിര്‍ത്താന്‍ ശ്രമിക്കു
കയാണു. പ്രതിസന്ധികളില്‍
പതറാതിരിക്കാന്‍ ഏകദൈവ വിശ്വാസം നല്‍കുന്ന നിര്‍ഭയത്
വം കൊണ്ട്
മാത്രമേ സാധിക്കൂ എന്നാണ് മുസ്ലിംകള്‍ക്ക് ആധുനിക ലോകത്തോ
ട്
പറയാനുള്ളത്.
വിശുദ്ധ ഉംറ കര്‍മം
നിര്‍വഹിക്കാന്‍ എത്തിയ അദ്ദേഹം ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറില്‍
നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. സെന്‍റെര്‍ മുഖ്യ
പ്രോബോധകന്‍ അഹ്മദ് കുട്ടി മദനി എടവണ്ണ അധ്യക്ഷത വഹിച്ചു. ജനറല്‍
സെക്രട്ടറി നൗഷാദ് കരിങ്ങനാട് സ്വാഗതവും സെക്രട്ടറി സലീം
ഐക്കരപ്പടി നന്ദിയും പറഞ്ഞു.
|