News ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ സ്വീകരണം നല്‍കി
ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ സ്വീകരണം നല്‍കി PDF Print E-mail
Written by Saleem   
Monday, 19 April 2010 14:23

 ജിദ്ദ : ദുനിയാവിന്‍റെ സുഖലോലുപതയില്‍ മയങ്ങി ഖാറൂന്‍ പ്രേമികളായി മതിമറക്കാതെ പരലോക ജീവിതത്തിന്‍റെ അനശ്വരതയെ കുറിച്ചുള്ള ബോധത്തോടെ ജീവി ക്കുകയാണ് ജീവിത വിജയത്തിനുള്ള നിദാനമെന്ന് മുജീബ് റഹ്മാന്‍ സ്വലാഹി ഒതായി ഉദ്ബോധിപ്പിച്ചു.  ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്‍റെ പ്രബോധകനായി എത്തിച്ചേര്‍ന്ന ശേഷം ആദ്യമായി  സെന്റെര്‍ ഓഡിറ്റോറിയത്തില്‍ പോതുപ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം.

മരണാനന്തര  ജീവിതത്തിലേക്കുള്ള മാര്‍ഗത്തില്‍ തന്‍റെ ബുദ്ധിയെ കീഴ്പ്പെടുത്തിയവനാണ്  

യഥാര്‍ത്ഥ ബുദ്ധിമാന്‍.  വഞ്ചിക്കുന്ന കാമുകിയാണ് ഇഹലോകമെന്നത് മറക്കാതെ തന്നെ  

ഇരു ലോകത്തും വിജയക്കൊടി നാട്ടാന്‍ പരിശ്രമിക്കണം.

   പരിശുദ്ധ ഉംറ കര്‍മം നിര്‍വഹിക്കാനായി നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന കെ എന്‍ എം വളാഞ്ചേരി മണ്ഡലം പ്രസിഡന്റ് ജ. അബ്ദുല്‍ ഖാദര്‍  മാസ്റ്റര്‍, അവറാന്‍ കുട്ടി മാസ്റ്റര്‍ മുതുതല, എടക്കര  പാലിയെറ്റീവ് കെയര്‍ ക്ലിനിക്   ജനറല്‍ സെക്രട്ടറി  സി. അലി അഷ്‌റഫ്‌ എന്നിവര്‍ക്ക് സെന്റെറില്‍ സ്വീകരണം നല്‍കി. സി. അലി അഷ്‌റഫ്‌ പാലിയെറ്റീവ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.  ഇസ്ലാഹി സെന്റെര്‍ ജനറല്‍ സെക്രട്ടറി നൗഷാദ്

കരിങ്ങനാട് സ്വാഗതവും അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു.

 
Banner
Banner
 
Joomla 1.5 Templates by Joomlashack