News ഡിസ്ക്കവര്‍ യുവര്‍സെല്‍ഫ്‌ : വ്യക്തിത്വ വികസന ക്യാമ്പ്‌
ഡിസ്ക്കവര്‍ യുവര്‍സെല്‍ഫ്‌ : വ്യക്തിത്വ വികസന ക്യാമ്പ്‌ PDF Print E-mail
Written by Administrator   
Wednesday, 26 May 2010 15:59

ജിദ്ദ : അന്താരാഷ്‌ട്ര പ്രശ്സതനായ വ്യക്തിത്വ വികസന പരിശീലകന്‍ സദഅതുള്ള ഖാന്‍ നയിക്കുന്ന ദ്വിദിന വ്യക്തിത്വ വികസന പരിശീലന ക്യാമ്പ്‌ ഈ ആഴ്ച ജിദ്ദയില്‍ നടക്കും. വ്യാഴം, വെള്ളി (മെയ്‌  27, 28) തിയ്യതികളില്‍ സീസന്‍സ്‌ റെസ്റ്റോറന്റില്‍ നടക്കുന്ന ക്യാമ്പിലേക്ക് റെജിസ്ട്രേഷന്‍ ആരംഭിച്ചതായി സംഘാടകരായ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അസീസിയ ഏരിയ കമ്മറ്റി അറിയിച്ചു. 

വ്യാഴം വൈകുന്നേരം നാലു മണി മുതല്‍ പത്തു മണി വരെയും വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ടു മണി വരെയുമായിരിക്കും ക്യാമ്പ്‌. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. ഓരോ വ്യക്തിക്കും സ്വയം തിരിച്ചറിയാനും കഴിവുകളെയും പരിമിതികളെയും കണ്ടെത്താനും ഉതകുന്ന അപൂര്‍വ അനുഭവമായിരിക്കും ഈ പരിശീലനക്കളരിയെന്ന് സംഘാടകര്‍ പറഞ്ഞു. ബാംഗ്ലൂര്‍  കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പീസ്‌ ഫോര്‍ യു ഇന്റര്‍നാഷണല്‍ ഫൌണ്ടെഷന്‍  ഡയരക്ടര്‍ ആയ സദഅതുള്ള ഖാന്‍ മെയ്‌ ജൂണ്‍ മാസങ്ങളിലായി ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തുന്ന പര്യടനത്തിനിടയിലാണ് ജിദ്ദയിലെത്തുന്നത്. ബൂക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0507020867 എന്ന നമ്പറിലോ This e-mail address is being protected from spambots. You need JavaScript enabled to view it

എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

 

 
Banner
Banner
 
Joomla 1.5 Templates by Joomlashack