|
Written by Administrator
|
|
Wednesday, 02 June 2010 10:50 |
|
വ്യക്തി
ജീവിതത്തില്‍ ഉണ്ടായ കഴിഞ്ഞ കാല സംഭവങ്ങളെയും ദുരനുഭവങ്ങളെയും ചുമന്ന്
കൊണ്ട്
നടക്കുക വഴിയാണ് പലരുടെയും ജീവിതം ഏറെ ദുഷ്കരമായി മാറുന്നതെന്ന്
എഞ്ചിനീയര്‍
സദതുള്ള ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ അസീസിയ ഏരിയ കമ്മറ്റി
സംഘടിപ്പിച്ച 'ഡിസ്കവര്‍ യുവര്‍സെല്‍ഫ്' ദ്വിദിന വ്യക്തിഗത പരിശീലന
ക്യാമ്പില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാളോടുള്ള പകയോ വിദ്വേഷമോ സൂക്ഷിക്കുക വഴി
ഭാവിയുടെ വഴി മുടക്കിയായി സ്വന്തം മനസ്സിനെതന്നെ പ്രതിഷ്ഠിക്കുകയാണ് നാം
ചെയ്യുന്നതെന്ന് പേര്‍സണാലിറ്റി ട്രെയിനിംഗ് രംഗത്ത് അന്താരാഷ്ട്ര
പ്രശസ്തനായ
അദ്ദേഹം സോദാഹരണ സഹിതം വിശദീകരിച്ചു. ഓരോരുത്തരുടെയും തലച്ചോറിനുള്ളില്‍
സ്വയം
പ്രതിരോധത്തിന്‍റെതായ ഒരു സര്‍പ്പമുണ്ട്. ആ സര്‍പ്പത്തെ കൂടുതല്‍ ജോലികള്‍
എല്പിക്കാതിരിക്കാന്‍ ശ്രമിക്കണം. മറ്റൊരാളോട് സംസാരിക്കുമ്പോള്‍ അയാളിലെ
സര്‍പ്പത്തെ
ഉണര്‍ത്താതെ വേണം സംസാരിക്കുവാന്‍. വാഗ്വാദങ്ങളും സംഘട്ടങ്ങളും
നടക്കുമ്പോള്‍
വ്യക്തികള്‍ തമ്മിലല്ല അവരുടെ സര്‍പ്പങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ അത്തരം
വേളകളില്‍ സ്വയം പിന്‍വലിയാനും സര്‍പ്പം മടങ്ങിപ്പോയ ശേഷം അയാളുമായി
ബന്ധപ്പെടാനും
കഴിയണം.
സംഭവ
വികാസങ്ങളെ
അപ്പപ്പോള്‍ ചെറുത്തു നില്‍ക്കുന്നതിനു പകരം അവയെ അംഗീകരിച്ചു കൊണ്ട്
പ്രതിചലനങ്ങള്‍ തിട്ടപ്പെടുത്താനുള്ള രീതിശാസ്ത്രം വളര്‍ത്തിയെടുക്കാന്‍
കഴിയണം
എന്നും അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി മനസ്സിനെ പാകപ്പെടുത്താനുള്ള
വിദ്യകള്‍
വിശദീകരിച്ചത് ഈ പരിശീലനക്കളരിയെ ഒരു അവിസ്മരണീയ അനുഭവമാക്കി മാറ്റിയതായി
പങ്കെടുത്തവര്‍ പറഞ്ഞു. വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി നല്‍കപ്പെട്ട ഹോം
വര്‍ക്കുകള്‍
സ്വന്തം സ്വഭാവത്തെ മൂല്യനിര്‍ണയം നടത്തുവാന്‍ ഉപകരിച്ചതായി മിക്കവരും
അഭിപ്രായപ്പെട്ടു.
ഉദ്ഘാടന
സെഷനില്‍
എഞ്ചിനീയര്‍ ഹസ്സൈനാര്‍ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി
സെന്‍റര്‍
ഉപദേശക സമിതി ചെയര്‍മാന്‍ പ്രൊഫസര്‍ കെ മുഹമ്മദ്,
പ്രസിഡന്റ് മൂസക്കോയ പുളിക്കല്‍ എന്നിവര്‍
സന്നിഹിതരായിരുന്നു. ബഷീര്‍ വള്ളിക്കുന്ന് സ്വാഗതവും എന്‍ജി. അബ്ദുല്‍
ലത്തീഫ്
നന്ദിയും പറഞ്ഞു.
|