|
Written by Jaisal
|
|
Thursday, 05 August 2010 14:44 |
|
ജിദ്ദ: വളര്‍ന്നുവരുന്ന തലമുറക്ക് ദിശാബോധം നല്‍കുകയും വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ അവരെ സജ്ജരാക്കുകയുമാണ് യുവജനസംഘടനകള്‍ ചെയ്യേണ്ടതെന്ന് ഇന്റ്ര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് മസ്ഊദ് അഹ്മദ് പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ഫോക്കസ് ജിദ്ദ’ രൂപീകരണ സെമിനാര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷനായിരുന്നു. പ്രൈമറി തലങ്ങളില്‍ വരെ അശ്ലീല ക്ലിപ്പുകള്‍ ബ്ലൂടൂത്ത് വഴി കൈമാറ്റം ചെയ്യപ്പെടുന്നത്ര ഗുരുതരമായ ലൈംഗിക അരാജകത്വമാണ് നാം അഭിമുഖീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ പ്രൊഫ്. കെ. മുഹമ്മദ് അവതരിപ്പിച്ച ‘യുവാക്കള്‍ക്കായി 14 മാര്‍ഗനിര്‍ദേശക രേഖകള്‍’ യുവാക്കള്‍ക്ക് ദിശാബോധം നല്‍കുന്നതായി. എം.ടി മനാഫ് സംഘടന ഫോക്കസ് ചെയ്യേണ്ട മേഖലകള്‍ വരച്ചുകാട്ടി. ഫോക്കസ് ജിദ്ധയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രിന്‍സാദ് അവതരിപ്പിച്ചു. യുവാക്കളുടെ കര്‍മ്മോത്സുകതയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും അവരുടെ നൈസര്‍ഗിക കഴിവുകള്‍ പരിപോഷിപിക്കുകയും സേവന തല്പരരാക്കുകയുമാണ് ഫോക്കസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 40 വയസ്സ് വരെയുള്ളവര്‍ക്ക് അംഗമാകാവുന്ന ഫോക്കസ് നിലവില്‍ ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞതാണ്. ദമാമില്‍ ‘യുവത’ എന്ന പേരില്‍ ഇതേ ലക്ഷ്യത്തോടെ സംഘടന പ്രവര്‍ത്തിക്കുന്നു.
അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് 10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ പ്രഖ്യാപിച്ചു പ്രിന്‍സാദ്, മുബഷിര്‍, മുബാറക്ക് പി, ഷിഹനൂന്‍ ബക്കര്‍, റബീഹ് കബീര്‍, ജൈസല്‍ അബ്ദുറഹ്മാന്‍, ജരീര്‍ വേങ്ങര, മുജീബ് റഹ്മാന്‍ എം, ഷംസീര്‍ ആമയൂര്‍, ഫസല്‍ എന്‍.പി എന്നിവരാണ് അംഗങ്ങള്‍. ഫോക്കസ് ജിദ്ധയുടെ സി.ഇ.ഒ ആയി പ്രിന്‍സാദ് കോഴിക്കോട് തെരഞ്ഞടുക്കപ്പെട്ടു. റബീഹ് കബീര്‍ സ്വാഗതവും മുബഷിര്‍ നന്ദിയും പറഞ്ഞു
ഫോക്കസ് ജിദ്ധയുടെ പ്രഥമ വര്‍ക്ക്ഷോപ്പ് (ഇന്റ്ര്‍വ്യൂ വിജയരഹസ്യങ്ങള്‍) ജൂലൈ 22ന് വ്യാഴം രാത്രി 9ന് ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഫോക്കസ് ഭാരവാഹികള്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ ജൂലൈ 18ന് മുമ്പ് 0507163883/0541425995/0556519374 എന്നീ നമ്പറുകളില്‍ വിളിച്ച് റജിസ്റ്റ്ര്‍ ചെയ്യേണ്ടതാണ്. പരിമിതമായ സീറ്റുകള്‍ മാത്രം.
ഫോട്ടോ അടിക്കുറിപ്പ്:
ഫോക്കസ് ജിദ്ദയുടെ സെമിനാര്‍ ജിദ്ദ ഇന്റ്ര്‍നാഷണല്‍ സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് മസൂദ് അഹ്മദ് ഉല്‍ഘാടനം ചെയ്യുന്നു. സലാഹ് കാരാടന്‍, പ്രൊഫ. കെ. മുഹമ്മദ്, പ്രിന്‍സാദ്, മനാഫ് മാസ്റ്റര്‍ സമീപം
|