|
Written by Jaisal
|
|
Saturday, 07 August 2010 15:01 |
|
ജിദ്ദ: വിസയും അനുമതിയും ലഭിക്കുന്ന പക്ഷം ഫലസ്തീനിലെ സഹോദരങ്ങളെ സഹായിക്കുന്നതിനും അവര്‍ക്ക് ധൈര്യവും സ്ഥൈര്യവും നല്കുവാനും അവിടെ ഒരു സമ്മേളനം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കേരള നദ് വത്തുല് മുജാഹിദീന്‍ (കെ എന്‍ എം) അഖിലേന്ത്യാ വിഭാഗമായ ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് പ്രസിഡന്റ് മൗലാന അബ്ദുല്‍ വഹാബ് ഖില്‍ജി പ്രസ്താവിച്ചു.
ഒരിക്കല്‍ മോസ്കോ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആ നാട്ടിലെ പുരുഷന്മാരുടെയും ഹിജാബ്അണിഞ്ഞ സ്ത്രീകളുടെയും മതപരമായ ആവേശം തന്നെ അത്ഭുതപ്പെടുത്തിയതായി അദ്ധേഹം അനുസ്മരിച്ചു. മതം പഠിക്കാന്‍ അവസരമില്ലാത്തതിനാല് വളരെ സ്വകാര്യമായിനടത്തുന്ന പഠന ക്ലാസുകളിലൂടെയാണ് ഇസ്ലാമിനെ അവര്‍ അടുത്തറിയുന്നത്. എന്നിരുന്നാലും മത വിഷയങ്ങളില് സൂക്ഷ്മത പുലരത്താന്‍ അവര്‍ ശ്രമിക്കുന്നു. ഒരിക്കല്‍ അവരുടെ ഇസ്ലാമിക അധ്യാപകന്റെ വീട് റഷ്യന് പോലീസ് റൈഡ്ചെയ്യുകയും പുസ്തകങ്ങള് നടുറോട്ടില് കത്തിച്ച ശേഷം അതില്‍ പട്രോള്‍ ഒഴിച്ചു തീകൊടുക്കുകയും ആ അധ്യാപകനെ ചുട്ടു കൊല്ലുകയും ചെയ്ത ദാരുണമായ സംഭവംവിതുമ്പിക്കൊണ്ട് അദ്ദേഹം അനുസ്മരിച്ചു.
എന്നാല് ഇന്ത്യയിലെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. ലോകത്ത് പലയിടത്തും മുസ്ലിംകള് ആരാധനകള്‍ നടത്താനും പ്രബോധനത്തിനും പല പ്രയാസങ്ങളും ഉണ്ടെങ്കിലും ഇന്ത്യ മഹാരാജ്യം നല്‍കുന്ന സ്വാതന്ത്ര്യം എടുത്തു പറയേണ്ടതാണ്. നമുക്ക് ലഭിക്കുന്ന ഈ അനുഗ്രഹം നമ്മുടെ ഉത്തരവാദിത്തങ്ങള്‍ അധികരിപ്പിക്കുന്നുണ്ടെന്ന് നാം ഓര്‍ക്കണം. കേരളത്തില്‍ വര്ഷത്തില്‍ രണ്ടു തവണയെങ്കിലും സന്ദര്‍ശിക്കാറുള്ള തനിക്കുനിങ്ങളുടെ ദീനി രംഗത്തുള്ള ഉത്സാഹവും മതസൗഹാര്‍ദ്ധവും നേരിട്ട് അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലും സൗദിയിലും നമുക്കുള്ള ഈ സ്വാതന്ത്ര്യം വലിയഅനുഗ്രഹമാണെന്ന് മനസ്സിലാക്കി നാം ജീവിതത്തില് അത് പ്രതിഫലിപ്പിക്കേണ്ടതുണ്ട്.
നിയമത്തെ ഭയന്നു കുറ്റവാളികള്‍ നിയമ ലംഘനങ്ങളിള്‍ നിന്ന് അകന്നു നില്ക്കുന്ന പോലെ അള്ളാഹു സദാ കാണുന്നുണ്ടെന്ന ബോധം തിന്മകളിള്‍ നിന്നും അകന്ന് നില്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കും. എപ്പോഴും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നഅല്ലാഹുവിനെ പേടിക്കാത്തതാണ് നമ്മിലെ അധാര്‍മിക പ്രവണതകള്‍ക്ക് കാരണം. ഫലപ്രപ്തിയിലല്ല, എന്ത് ചെയ്യുന്നു എന്നതിലാണ് മഹത്വത്തിന് നിദാനം എന്നതാണ് നൂഹു നബിയുടെയും മറ്റും ചരിത്രം നല്കുന്ന പാഠം. ദൈവ സ്മരണയും അവന്ഏകത്വവും ഉറപ്പിച്ചു കൊണ്ട് അല്ലാഹുവിനെ അറിഞ്ഞു ജീവിക്കുന്നവനാണ് പരലോകമോക്ഷം എന്നതാണ് അവരുടെ ജീവിത സന്ദേശം.
മക്കയില്‍ ഈയിടെ നടന്ന മുസ്ലിം വേള്‍ഡ് ലീഗ് സമ്മേളനത്തില്‍ പങ്കടുക്കാന്‍ എത്തിയ അദ്ദേഹം ഇസ്ലാഹി സെന്ററിര്‍ നല്‍കിയ സ്വീകരണ യോഗത്തെ അഭിസംബോധനംചെയ്യുകയായിരുന്നു. അഹ് ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സ്ണല്‍ ലോ ബോര്‍ഡ്, അലിഗഡ് മുസ്ലിം യൂണിവേര്‍സിറ്റി എന്നിവയില്‍ മെമ്പറുമാണ്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദീന യൂണിവേര്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം 48 രാജ്യങ്ങളില്‍ ഇസ്ലാമിക പ്രബോധകനായിസന്ദര്‍ശിച്ചിട്ടുണ്ട്.
ജിദ്ധ ഇസ്ലാഹി സെന്റ്ര്‍ ഡയറക്ടര്‍ ജനറല്‍ ശൈഖ് മുഹമദ് മര്‍സൂഖ് അല്‍ ഹാരിഥി സ്വീകരണയോഗം ഉല്‍ഘാടനം ചെയ്തു.
|