News 5-‍ാ‍ം ഘട്ട ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് ജിദ്ധയില്‍ തുടക്കമായി
5-‍ാ‍ം ഘട്ട ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് ജിദ്ധയില്‍ തുടക്കമായി PDF Print E-mail
Written by Administrator   
Saturday, 15 May 2010 09:29

ജിദ്ധ:  സഊദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് മെമ്മൊറൈസിംഗ് ദ ഹോളി ഖുര്‍ആനിന്റെയും സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയുടെ അഞ്ചാം ഘട്ട പരീഷയുടെ ജിദ്ധയിലെ കിറ്റ് വിതരണോദ്ഘാടനം കേരള നദ് വത്തുല്‍ മുജാഹിദ്ധീന്‍  (കെ.എന്‍.എം) മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഹമീദലി അരൂര്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ പുഷ്പകുമാര്‍ കൊല്ലത്തിന് ആദ്യ കിറ്റ് നല്കി നിര്‍വഹിച്ചു

    വി.ഖുര്‍ആനിലെ സൂറ:അന്നിസാ‍അന്റെ അമാനി മൗലവിയുടെ പരിഭാഷ അടിസ്ഥാനമാക്കിയുള്ള 75 ചോദ്യങ്ങളും പരിഭാഷയും അടങ്ങിയ കിറ്റ് ജിദ്ധാ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റിലും ഏരിയാ കമ്മറ്റികള്‍ വഴിയും ലഭ്യമാണെന്നും എല്ലാ മലയാളികളും മതഭേദമന്യേ ഈ സംരംഭത്തില്‍ പങ്കുകൊള്ളണമെന്നും ജിദ്ധയിലെ പരീ‍ക്ഷാ കണ്‍ട്രോളര്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ അഭ്യര്‍ത്ഥിച്ചു.  ജൂണ്‍ 18 വരെ ശറഫിയ്യയിലെ സെന്റ്ര്‍ ആസ്ഥാനത്ത് ഉത്തരമെഴുതി തിരിച്ചേല്‍പിക്കാം.  73 മാര്‍ക്ക് വരെ ലഭിച്ചവരെ രണ്ടാം ഘട്ട പരീക്ഷക്കിരുത്തി വിജയികള്‍ക്ക് ദേശീയ തലത്തില്‍ സമ്മാനങ്ങളും 60% മാര്‍ക്ക് നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.  തല്പര്യമുള്ളവര്‍ 6571566 ല്‍ ബന്ധപ്പെടുക.

ഇസ്ലാഹി സെന്റ്ര്‍ പ്രസിഡന്റ് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു.  ഹമീദലി അരൂര്‍  പ്രസംഗിച്ചു. കെ.എന്‍. എം കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അഹ്മദ് സഗീര്‍ മാസ്റ്റ്ര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ് കരിങ്ങനാട് സ്വാഗതവും സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.

 
Banner
Banner
 
Joomla 1.5 Templates by Joomlashack